കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വകുപ്പിലെ ഗവേഷകനായ രാഹുൽ കൃഷ്ണയ്ക്ക് ഓഷ്യൻ ഫ്രോണ്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് വിസിറ്റിംഗ് ഫെലോഷിപ്പ് ലഭിച്ചു. ഈ ഫെലോഷിപ്പ് ലഭിക്കുന്ന കുസാറ്റിലെ ആദ്യത്തെ ഗവേഷകനാണ് രാഹുൽ. കാനഡയിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റി ഒഫ് ന്യൂഫൗണ്ട്ലാൻഡിൽ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾസിനെപ്പറ്റി രാഹുൽ കൃഷ്ണയുടെ ഫെലോഷിപ്പ് മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ ഡോ. ടിംഗ് സോയുടെ മേൽനോട്ടത്തിൽ ജൂലായിൽ ആരംഭിക്കും. സമുദ്രാന്തരീക്ഷത്തിൽ അണ്ടർവാട്ടർ റോബോട്ടുകളുടെ നിയന്ത്രണരീതികൾ വികസിപ്പിക്കുന്നതിലുള്ള ഗവേഷണത്തിന് കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ്.ടി. ഐസക്ക്മേൽനോട്ടം വഹിക്കും. കൊച്ചി പനയപ്പിള്ളി സൗപർണികയിൽ കെ.ആർ. ഹരിദാസിന്റെയും കെ.എസ്. രാധാമണിയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |