കൊച്ചി: വായനാദിനമായ 19 മുതൽ ആഗസ്റ്റ് 31 വരെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളിൽ കുട്ടികളുടെ പുസ്തകമേള നടത്തും. രാവിലെ 10 30 ന് സംസ്കൃത സർവകലാശാല മുൻ വി.സി ഡോ. എം. സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് അവരുടെ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്താം. കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരുന്ന കുട്ടിക്ക് മെമെന്റോയും സർട്ടിഫിക്കറ്റും 500 രൂപയുടെ പുസ്തകങ്ങളും സമ്മാനിക്കും. കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് 5,000 രൂപയുടെയും രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപയുടെയും മൂന്നാം സ്ഥാനക്കാർക്ക് 2,000 രൂപയുടെയും പുസ്തകങ്ങളും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
30 പേർക്ക് 300 രൂപയുടെ പുസ്തകങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |