കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർമ്മപരിപാടികൾക്ക് ആലുവ ശാന്തിഗിരി ആശ്രമത്തിൽ നാളെ (12) മുതൽ 14വരെ നടക്കുന്ന മഹിള കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ രൂപം നൽകും. മഹിളകളെ കൂടുതൽ സജീവമാക്കി ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു.
സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.
നാളെ രാവിലെ പത്തിന് ദേശീയ പ്രസിഡന്റ് അൽക്ക ലാംബ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |