കൊച്ചി: സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ആരംഭിച്ചു. മുതിർന്ന നേതാവ് എ.എം. മുഹമ്മദ് സമ്മേളനത്തിന് പതാക ഉയർത്തി. തുടർന്ന് തൃപ്പൂണിത്തുറ സീതാറാം കലാമന്ദിറിൽ ആരംഭിച്ച സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കമലാ സദാനന്ദൻ, കെ.കെ. അഷറഫ്, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. രഘുവരൻ, പി.കെ. രാജേഷ്, ഇ.കെ. ശിവൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ താര ദിലീപ്, കെ.എൻ. ഗോപി, ടി.കെ. ജയേഷ്, കെ.കെ. സന്തോഷ്, കെ.ആർ. റെനീഷ്, പി.വി. ചന്ദ്രബോസ്, എ.കെ. സജീവൻ
എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |