കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ കുണ്ടറയിൽ അൻപതിലേറെ പ്രാദേശിക നേതാക്കൾ രാജിവച്ചു. ഇതിൽ 11 പേർ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗങ്ങളാണ്. കുണ്ടറ മണ്ഡലം സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം അവഗണിച്ച് ജില്ലാ നേതൃത്വം സെക്രട്ടറിയെ അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
മണ്ഡലത്തിലെ ആറുലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ മൂന്നുപേരും രാജിവച്ചു. 24 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 56 ബ്രാഞ്ച് സെക്രട്ടറിമാരിൽ 22 പേർ എന്നിവരും സ്ഥാനം രാജിവച്ചിട്ടുണ്ട്. കുണ്ടറ മണ്ഡലം സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ജില്ലാ കമ്മിറ്റിയംഗം, മുൻ മണ്ഡലം സെക്രട്ടറി, മണ്ഡലം കമ്മിറ്റിയംഗം എന്നിവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |