കൊച്ചി: കേരളപ്പിറവിദിനം പ്രമാണിച്ച് ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെൽ അഞ്ച് പുതിയ മലയാളം ഓഡിയോ പുസ്തകങ്ങൾ അവതരിപ്പിച്ചു. പ്രിയ എ.എസിന്റെ ദൈവത്തിനൊരു കത്ത്, സിനിമാ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ ഇരട്ടച്ചങ്കൻ, യുവകഥാകൃത്ത് സിവിക് ജോണിന്റെ ഛായ, ജേക്കബ് എബ്രഹാമിന്റെ നോവലായ അ മുതൽ അം വരെ പോകുന്ന തീവണ്ടി, സീരിയൽ താരം ഗായത്രി അരുണിന്റെ അച്ചപ്പം കഥകൾ എന്നീ പുസ്തകങ്ങളാണ് പുതുതായി എത്തിയത്. മലയാളമുൾപ്പെടെ ഭാരതീയ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങൾ 399 രൂപയുടെ വാർഷിക വരിസംഖ്യാ പദ്ധതിയിൽ ലഭിക്കും. ഇംഗ്ലീഷുൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങൾ സ്റ്റോറിടെല്ലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |