കൊച്ചി: കൊച്ചി മെട്രോയിൽ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ നാല് മണി വരെ ഫ്രീയായി യാത്ര ഒരുക്കിയിരിക്കുകയാണ് അധികൃതർ. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും അവിടെ നിന്ന് തിരിച്ചും വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും സമാനമായി യാത്ര ചെയ്യാം. മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് മാത്രം. വൈറ്റില, ഇടപ്പള്ളി, ആലുവ എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന കൊച്ചി മെട്രോ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അവസരം നൽകുകയാണ് ലക്ഷ്യം. ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |