മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി), മത ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വേണ്ടിയുള്ള വിവിധ വായ്പാപദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുടുംബവാർഷിക വരുമാനം 3ലക്ഷം രൂപയിൽ കുറവുള്ളവർക്കും മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബവാർഷിക വരുമാനം 8ലക്ഷം രൂപയിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. എല്ലാവായ്പകൾക്കും വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ വേണം. വായ്പാ അപേക്ഷാഫോറം കെ.എസ്.ബി.സി.ഡി.സി മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് 0485 - 2964005.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |