കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (നുവാൽസ്) പതിനഞ്ചാമതു ബിരുദദാന ചടങ്ങ് ഇന്ന് രാവിലെ 11 ന് കളമശേരി നുവാൽസ് ക്യാമ്പസിൽ നടക്കും. കേന്ദ്രമന്ത്രി കിരൺ റിജ്ജു ബിരുദദാനം നിർവഹിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പ്രത്യേകപ്രഭാഷണം നടത്തും. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുക്കും.
ബി.എ എൽ.എൽ.ബി, എൽ.എൽ.എം, പി.എച്ച്ഡി വിജയിച്ച 185 പേർക്ക് ബിരുദം സ്വീകരിക്കും. മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് സ്വർണമെഡലുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |