കൊച്ചി: കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്തകൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് നാലിന് ടൗൺഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനംചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്ത കൺവെൻഷനാണ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |