തൃക്കാക്കര: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തൃക്കാക്കര ഭാരത് മാതാ കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജീവിക 2022ന് സമാപനം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. എൻജിനീയറിംഗ്, ടെക്നോളജി, ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യവ്യവസായം, സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽദാതാക്കളും അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള അറുപതോളം കമ്പനികളാണ് രണ്ടു ദിവസങ്ങളിലായി മേളയിൽ പങ്കെടുത്തത്. രണ്ടായിരത്തോളം ഉദ്യോഗാർഥികൾ സ്റ്റേറ്റ് ജോബ് പോർട്ടലിൽ ഓൺലൈനായാണ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയത്. ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും രണ്ടാംദിവസം ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |