കൊച്ചി: പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് ഡോക്ടർമാരുടെ ആവശ്യങ്ങൾ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ 18ന് കൂട്ട അവധിയെടുക്കുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിയന്തര ചികിത്സ, അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കൂട്ട അവധി പ്രതിഷേധ സമര പ്രചാരണത്തിന് കാസർകോട്ട് നിന്നാരംഭിച്ച വാഹനജാഥ ജില്ലയിൽ പര്യടനം നടത്തി. വാർത്താസമ്മേളനത്തിൽ മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് ഡോ. സുനിൽ പി.കെ., ജില്ലാ പ്രസിഡന്റ് ഡോ. സിറിൽ ജി. ചെറിയാൻ, ജില്ലാ സെക്രട്ടറി ഡോ. പ്രശാന്ത് കെ. എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |