കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. ഇന്നലെ 2,637പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 2,607പേർക്കും സമ്പർക്കം വഴിയാണ് രോഗം. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. ടി.പി.ആർ 33.06ആയി. 757 പേർ രോഗമുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21,954 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,965 ആണ്.
വാക്സിനേഷൻ
ഇന്നലെ നടന്ന വാക്സിനേഷനിൽ 20,431ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 8,663 ആദ്യ ഡോസും, 8,389 സെക്കന്റ് ഡോസുമാണ്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3,379 ഡോസ് ബൂസ്റ്റർ വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ 17,428 ഡോസ് മുൻകരുതൽ ഡോസ് നൽകി.
അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
പ്രതിദിന കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം. വിട്ടുവീഴ്ച പാടില്ലെന്നും മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
17.26%
(ജില്ലയിലെ ജനസംഖ്യയുടെ ഇത്രയും ശതമാനം പേർക്ക് രോഗം ബാധിച്ചു)
6,58,136
(ഇതുവരെ രോഗബാധിതർ)
അഞ്ചിലൊരാൾക്ക് എന്ന കണക്കിൽ രോഗ ബാധ
കൊവിഡ് മരണം- 5,895
ജില്ലയിലെ ഒമിക്രോൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |