കൊച്ചി: ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. വാടത്തോട് നിർമ്മിക്കുന്ന ജലസംഭരണിയുടെ നിർമ്മാണം വൈകാതെ പൂർത്തിയാകും. നഗരസഭയുടെ അതിർത്തിയിലാണ് സംഭരണി നിർമ്മിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. 7.75 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സംഭരണിക്ക് 15 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. ആലുവ തമ്മനം 1,200 എം.എം പൈപ്പിൽ നിന്നായിരിക്കും ജലമെത്തിക്കുന്നത്. നിലവിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |