കൊച്ചി: കടവന്ത്ര എൻ. എസ്.എസ് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ 13 ന് കടവന്ത്ര കരയോഗം ഹാളിൽ നടക്കുന്ന വനിതാദിനാഘോഷ പരിപാടികൾ സിനിമാതാരം ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്യും. കരയോഗം വനിതാസമാജം പ്രസിഡന്റ് പ്രസന്ന സുന്ദരേശൻ ,സെക്രട്ടറി എൻ.പി.രാജേശ്വരി, കണയന്നൂർ താലൂക്ക് വനിതായൂണിയൻ പ്രസിഡന്റ് ശാലിനി, കരയോഗം പ്രസിഡന്റ് മധുഎടനാട്ട്, സെക്രട്ടറി എൻ.പി. അനിൽകുമാർ എന്നിവർ ആശംസകൾ നേരും. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ അശ്വതിപോക്കാട്ടിനെ ചടങ്ങിൽ ആദരിക്കും. കടവന്ത്ര എൻ.എസ്.എസ്. വനിതാസമാജം അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |