SignIn
Kerala Kaumudi Online
Friday, 20 September 2024 12.17 PM IST

ചരിത്രകോൺഗ്രസ് കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
books

കൊച്ചി: കേരള ചരിത്രകോൺഗ്രസിന്റെ ആറാമത് വാർഷിക അന്തർദേശീയ സെഷൻ 16, 17, 18 തീയതികളിലായി കൊച്ചി സെന്റ് തെരേസാസ് കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും. 16ന് രാവിലെ പത്തിന് ജെ.എൻ.യു മുൻ പ്രൊഫ. ഡോ. മാധവൻ കെ. പാലാട്ട് ഉദ്ഘാടനം ചെയ്യും. കേരള ഹയർ എജ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും.

മൂന്നുഘട്ടമായി നടക്കുന്ന സെഷന്റെ അടുത്ത രണ്ടുസെക്ഷനുകൾ തിരുവനന്തപുരത്തും തിരൂരങ്ങാടിയിലുമായി നടക്കും. ഇതിനോടനുബന്ധിച്ച് കൊച്ചിക്കാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഓർമചരിത്രങ്ങൾ സമാഹരിച്ച് വാമൊഴിഓർമ ചരിത്ര ആർക്കൈവ്‌സ് നിർമിക്കാനായി കൊച്ചിൻ ടാക്കീസ് പദ്ധതിയൊരുക്കിയിട്ടുണ്ട്. കേരള ചരിത്ര കോൺഗ്രസിന്റെ സഹകരണത്തോടെ എറണാകുളം സെന്റ് തെരേസാസ് കോളേജ് ചരിത്രവിഭാഗമാണ് പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. വാർത്താസമ്മേളനത്തിൽ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ്, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, കേരള ചരിത്ര കോൺഗ്രസ് ലോക്കൽ സെക്രട്ടറി ഡോ. വിനീത ടി. തരകൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HISTORY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.