പള്ളുരുത്തി: കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ പദ്ധതിത്തുക ചെലവഴിച്ച സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ പള്ളുരുത്തി ബ്ലോക്കിന് അഞ്ചാം സ്ഥാനം. ആദ്യമായാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തിൽ പത്തിൽ താഴെയുള്ള സ്ഥാനത്തേക്ക് വരുന്നത്. ഇത് ആറാംതവണയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് നൂറ് ശതമാനം പദ്ധതിത്തുക വിനിയോഗിച്ചത്. ജില്ലയിൽ പള്ളുരുത്തി ബ്ലോക്കിന് രണ്ടാം സ്ഥാനമാണ്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം എന്ന് ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി പറഞ്ഞു. പള്ളുരുത്തി ബ്ലോക്കിനെ സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |