കൊച്ചി: കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ നികുതിയിളവ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ, പാചകവാതകം മുതലായവ ഇന്ധനങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന ജനജീവിതം ദുഷ്കരമാക്കുകയാണ്. ഉത്പന്നങ്ങളുടെ വിലയുടെ ഇരട്ടിയിലധികമായ വിവിധ നികുതികളാണ് ഭീമമായ വിലവർദ്ധനയ്ക്കു കാരണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ന്യായമായ നിരക്കിൽ നികുതി ഈടാക്കിയാൽ വിലവർദ്ധന നിയന്ത്രിക്കാം. വിലവർദ്ധന തടയാൻ സർക്കാരുകൾ തയാറാകാത്തത് പ്രതിഷേധാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |