കൊച്ചി: ഇന്ത്യയിലെ ജർമൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡർ കൊച്ചി വാട്ടർ മെട്രോ സന്ദർശിച്ചു. കൊച്ചി വാട്ടർ മെട്രോയുടെ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടിൽ സഞ്ചരിച്ച് വൈറ്റില, കാക്കനാട് ടെർമിനലുകളിൽ എത്തിയ അദ്ദേഹം ഇരു ടെർമിനലുകളും നോക്കികണ്ടു. വാൾട്ടർ ജെ. ലിൻഡറെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബൈഹ്റ സ്വീകരിച്ചു. വാട്ടർ മെട്രോ സർവീസുകളെ മറ്റ് ഗതാഗത മാർഗങ്ങളുമായി ബന്ധിപ്പിച്ചാൽ അത് പൊതു ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജമണി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |