പൂത്തോട്ട: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ഭവനത്തിന് തറക്കലിട്ടു. പൂത്തോട്ട ഐക്കരക്കാട്ടിൽ വി.കെ. ശശി-വത്സല ദമ്പതികൾക്കായാണ് വീട് നിർമ്മിച്ച് നൽകുന്നത്. അഞ്ചു ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിക്കുന്നത്. സഹകരണ ബാങ്കിനാണ് പദ്ധതി നിർവ്വഹണ ചുമതല . കണയന്നൂർ താലൂക്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശ്രീലേഖ, ബാങ്ക് പ്രസിഡന്റ് എൻ. കെ. ഗിരിജാവല്ലഭൻ, സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ, സഹകാരികൾ എന്നിവർ കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |