തൃപ്പൂണിത്തുറ: ജില്ലയിലെ റീജിയണൽ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ സംയുക്തമായി 22ന് രാവിലെ 10 മുതൽ 5വരെ എറണാകുളം ടൗൺഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന പരാതികൾ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ടോ 19ന് മുമ്പ് സമർപ്പിക്കണം. അദാലത്തിൽ മന്ത്രി പരാതികൾ നേരിൽ കേട്ട് തീർപ്പുണ്ടാക്കും. ഉടമ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങിവന്ന ആർ.സി. ബുക്കുകൾ, ലൈസൻസുകൾ എന്നിവ ലഭിക്കാൻ മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2774166 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |