കൊച്ചി: കരസേനയുടെ സ്റ്റേഷൻ കാന്റീൻ വൈറ്റില ഹബ്ബിന് സമീപം സേനയുടെ ദക്ഷിണ ഭാരത് ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ എ. അരുൺ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ, സ്റ്റേഷൻ സ്റ്റാഫ് ഓഫീസർ കേണൽ ഡോ. സജി എബ്രഹാം എന്നിവർ പങ്കെടുത്തു.
കരസേനയുടെ കൊച്ചിയിലെ ആദ്യ സ്റ്റേഷൻ കാന്റീനാണ് വൈറ്റില എരൂർ പിഷാരി കോവിലിന് സമീപം തുറന്നത്. കരസേന, നാവികസേന, വ്യോമസേന, ഗ്രെഫ്, കോസ്റ്റ് ഗാർഡ്, അസം റൈഫിൾസ് എന്നിവയിൽ സേവനം അനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും കാന്റീനിന്റെ സൗകര്യം വിനിയോഗിക്കാം. 16,000 ചതുരശ്രയടി സ്ഥലത്താണ് കാന്റീൻ സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |