മൂവാറ്റുപുഴ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള വായന മത്സരങ്ങളുടെ ലൈബ്രറിതല മത്സരം 30ന് ഗ്രന്ഥശാലകളിൽ നടക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 30ന് രാവിലെ 11മുതൽ 12വരെയാണ് മത്സരസമയം. മുതിർന്നവർക്ക് രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. 16മുതൽ 22വരെയുള്ളവർക്ക് 30ന് ഉച്ചകഴിഞ്ഞ് 2മുതൽ 3വരെയും 22മുതൽ 40 വരെയുള്ളവർക്ക് 3മുതൽ 4വരെയുമാണ് മത്സരം. ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യങ്ങളും പൊതുവിജ്ഞാന ചോദ്യങ്ങളും ചേർത്ത് 50 ചോദ്യങ്ങളായിരിക്കും ഗ്രന്ഥശാല തലമത്സരത്തിനുണ്ടാകുക. ഗ്രന്ഥശാലതല മത്സരത്തിൽനിന്ന് വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |