കൊച്ചി: കടവന്ത്ര നഗര കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരമാണ് ലഭിച്ചത്. രോഗികൾക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ഇമ്മ്യുണൈസേഷൻ, കുടുംബാസൂത്രണം, ജീവിതശൈലീരോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ഫാർമസി, ലബോറട്ടറി തുടങ്ങി 12 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണിത്.
89.2 ശതമാനം മാർക്ക് നേടിയാണ് അംഗീകാരം നേടിയത്. കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ ദേശീയ നഗരാരോഗ്യദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനമാണിത്. കൊച്ചി കോർപ്പറേഷനിൽ ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ആശുപത്രിയാണിത്. തമ്മനം, മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇതിനുപുറമെ കളമശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളുടെ കീഴിലുള്ള നഗരകുടുംബാരോഗ്യകേന്ദ്രങ്ങൾക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ 15 നഗരകുടുംബാരോഗ്യകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 12 എണ്ണം കൊച്ചി കോർപ്പറേഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |