കുറുപ്പംപടി: രായമംഗലം,നെല്ലിമോളം ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തിയ അന്യസംസ്ഥാനക്കാരൻ എക്സൈസിന്റെ പിടിയിലായി. ഒഡീഷ സ്വദേശി ത്രിതാവ് റാവത്താണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4ന് രായമംഗലം ഗ്രാമപഞ്ചായത്തിന് സമീപം നടത്തിയ റെയ്ഡിലാണ് വില്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി ത്രിതാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെരുമ്പാവൂർ എക്സൈസ് സംഘം വെങ്ങോല തോട്ടപാഠം കവലയിൽനിന്ന് 1.130 കിലോ കഞ്ചാവുമായി അസാം സ്വദേശിയായ അൻസാദുൾ ഹക്കിനെയും പുല്ലുവഴി ഭാഗത്ത് നടത്തിയ റെയ്ഡിൽ 5.100 കിലോ കഞ്ചാവുമായി ഒഡീഷക്കാരനായ സൗമ്യ രഞ്ജൻ ത്രിപാഠിയെയും പിടികൂടിയിരുന്നു. പെരുമ്പാവൂർ ഭാഗത്ത് കഞ്ചാവ് വില്പന നടത്തുന്നവരിൽ പ്രധാന കണ്ണികളാണ് പിടിയിലായവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |