SignIn
Kerala Kaumudi Online
Thursday, 19 September 2024 3.14 PM IST

തൃക്കാക്കരയിൽ ഇന്ന് വിധിദിനം

Increase Font Size Decrease Font Size Print Page
vote

 ജനഹിതം രാവിലെ 8 മുതൽ അറിയാം

കൊച്ചി: സംസ്ഥാനം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി ഇന്നു രാവിലെ 8 മുതൽ അറിയാം. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും എറണാകുളം മഹാരാജാസ് കോളേജിൽ പൂർത്തിയായി.

21 ടേബിളുകളിലാണ് കൗണ്ടിംഗ്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാർത്ഥികളുടെ ഓരോ ഏജന്റുമാരും ഉണ്ടായിരിക്കും.

കൗണ്ടിംഗ് ഹാളിലെ മറ്റു ജോലികൾക്കായി 100 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിലേയ്ക്ക് സ്ഥാനാർത്ഥികൾക്കും അവരുടെ ചീഫ് ഇലക്ഷൻ ഏജന്റിനും കൗണ്ടിംഗ് ഏജന്റുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.

വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങൾ സിവിൽ സ്റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങൾ കുഴിക്കാട്ട് മൂല ഗോഡൗണിലും സൂക്ഷിക്കും.


വോട്ടെണ്ണൽ ഇങ്ങനെ


രാവിലെ ഏഴരയോടെ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് മെഷീനുകൾ കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും.

ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഒരു റൗണ്ടിൽ 21 ബൂത്തുകൾ എന്ന കണക്കിൽ ആദ്യത്തെ 11 റൗണ്ടും അവസാനം 8 ബൂത്തുകളും എണ്ണും. ആദ്യ റൗണ്ടിൽ ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ 1 മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ ഇതേരീതിയിൽ എണ്ണും.
ആർക്കൊപ്പം?​

 വർഷങ്ങൾക്ക് മുമ്പ് വിജയശ്രീലാളിതയായി പടിയിറങ്ങിയ കലാലായത്തിൽ ഇന്ന് വീണ്ടും ഉമ തോമസ് എത്തുന്നത് ഫലമറിയാനാണ്. അന്ന് പരീക്ഷയായിരുന്നെങ്കിൽ ഇന്ന് ജനവിധിയാണെന്ന വ്യത്യാസമേയുള്ളു. അതും ഒരു കന്നിയങ്കത്തിന്റെ. ഡോ. ജോ ജോസഫിനും ഇത്തരമൊരു കാത്തിരിപ്പ് ഇതാദ്യമാണ്. ഹൃദയം നുറുങ്ങുന്ന വേദനയുമായി മുമ്പിലെത്തുന്ന രോഗികളെ ആശ്വസിപ്പിച്ച് മാത്രം പരിചയമുള്ള ഡോക്ടർ ഇന്ന് ആകാംക്ഷയുടെ പരകോടിയിലാണ്. ത്രികോണ മത്സരത്തിലെ മൂന്നാമൻ എ.എൻ. രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് രംഗത്ത് പരിചയ സമ്പന്നനായതിനാൽ മനോ സംഘർഷമൊന്നും പുത്തരിയല്ല. മൂവരേയും കാത്തിരിക്കുന്ന ഫലമെന്തായാലും കോളേജ് കാമ്പസിന് പുറത്ത് കാത്തുനിൽക്കാനും ആഹ്ലാദിക്കാനോ ആശ്വസിപ്പിക്കാനോ വൻജനാവലിയുമുണ്ടാകും. രാവിലെ 9 മണിയോടെ വ്യക്തമായ ഫലസൂചന ലഭിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായില്ലെങ്കിൽ 10.30നകം തൃക്കാക്കര ആർക്കൊപ്പമെന്ന് വ്യക്തമാകും.

 തൃക്കാക്കര @ 2021

പോൾ ചെയ്തത് .......................1,36,570 വോട്ട്

പി.ടി.തോമസ് യു.ഡി.എഫ്...........................59839 ( 43.82 %)

ഡോ. ജെ. ജേക്കബ് എൽ.ഡി.എഫ്.............45510 (33.32 %)

എസ്. സജി ബി.ജെ.പി.....................................15483 (11.32 %)

ഡോ. ടെറി തോമസ് ട്വന്റി-20...........................13897 (10.18 %)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.