കൊച്ചി: റോമിന്റെ അടിച്ചേല്പിക്കൽ നയം എറണാകുളം അങ്കമാലി അതിരൂപത അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം പ്രസ്താവിച്ചു.
ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ അധികാരം ഇല്ലായ്മ ചെയ്യുന്നതോ വെട്ടിച്ചുരുക്കുന്നതോ സ്ഥലം മാറ്റുന്നതുമായ നടപടികൾ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അഡ്വ. ബിനു ജോൺ പറഞ്ഞു. വൈദികരും പാരീഷ് കൗൺസിൽ അംഗങ്ങളും കുർബാന അർപ്പണം ജനാഭിമുഖമായേ നടത്തൂവെന്ന് അറിയിച്ചിട്ടുണ്ട്. അർപ്പിച്ചുവരുന്ന കുർബാനരീതി റദ്ദാക്കുന്നത് സ്വീകരിക്കില്ല. ഇക്കാര്യം റോം സന്ദർശിക്കുന്ന സംഘം നിവേദനമായി അറിയിച്ചിട്ടുണ്ട്. തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നത് ശക്തമായി അതിരൂപത ചെറുക്കും. വിശ്വാസികളോടും വൈദികരോടും ചർച്ച ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശൈലിയിൽ മുന്നേറ്റം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |