കൊച്ചി: വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ നടന്ന 20-ാമത് ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം സമാപിച്ചു. അദ്ധ്യാത്മീകതയുടെ മൂർത്തഭാവമാണ് മാതാ ശാരദാദേവിയെന്ന് സ്വാമി വിമോക്ഷാനന്ദ പറഞ്ഞു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും ജീവിതചര്യയായിരുന്ന ശാരദാദേവിയുടെ ചിന്തകളും വചനങ്ങളും ഗൃഹസ്ഥാശ്രമികൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്വാമി അക്ഷയാത്മാനന്ദ, സ്വാമി ബ്രഹ്മപരാനന്ദ, സ്വാമി ബദ്രേശാനന്ദ, പ്രവ്രാജിക സുമേദ, പ്രവ്രാജിക ചേതന, ഡോ.എം.ലക്ഷ്മീകുമാരി, പി.ഡി. രാജേശ്വരി, സ്വാമി ഭുവനാത്മാനന്ദ, സ്വാമി വീതസംഗാനന്ദ, സ്വാമി സ്വപ്രഭാനന്ദ, പി.ഡി. അജിത്ത് കുമാർ, ഡോ.അസിതാ ഷെരീഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |