കൊച്ചി: ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും ആനുകൂല്യങ്ങൾ തിരിച്ചു നൽകണമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷന്റെ 34 ാമത് സ്ഥാപക ദിനാഘോഷവും എറണാകുളം ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി സാലു, ജി.സി.ഡി.എ സ്റ്റാഫ് അസോസിയേഷൻജനറൽ സെക്രട്ടറി വി.സി. ധനേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |