കൊച്ചി : ഫ്രണ്ട്സ് ഒഫ് പി. ടി. ആന്റ് നേച്ചറിന്റേയും നവനിർമാൺ പബ്ലിക് സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വായന വാരാചരണം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴുപതിറ്റാണ്ടു മുമ്പ് പി. എൻ. പണിക്കർ ഉയർത്തിയ 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രവാക്യം പുതു തലമുറ ഉൾക്കൊള്ളണമെന്ന് അവർ പറഞ്ഞു മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും ഫ്രണ്ട്സ് ഒഫ് പി. ടി. ആന്റ് നേച്ചറിന്റെ വൈസ് പ്രസിഡന്റുമായ ഡോ. മേരി മീറ്റിൽഡ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജനിത ചെറിയാൻ, ഫ്രണ്ട്സ് ഒഫ് പി. ടി. ഭാരവാഹികളായ അഡ്വ. ടി. ജെ. ഇഗ്നേഷ്യസ്, എ. കെ. രാജൻ, സ്കൂൾ മാനേജർ ബെർത്രം റോഡ്രിഗസ്, ജെനിതാ ചെറിയാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |