കൊച്ചി: കാലവർഷത്തിൽ ജില്ലയിൽ 91.27 ഹെക്ടർ കൃഷി നശിച്ചു. 4.17 കോടിയുടെ നഷ്ടമുണ്ടായി. ജൂലായ് ഒന്നു മുതലുള്ള കണക്കാണിത്. വാഴ കർഷകർക്കാണ് നാശനഷ്ടം കൂടുതൽ. പെരുമ്പാവൂർ കാർഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. ഇവിടെ 30.36 ഹെക്ടർ കൃഷി നശിച്ചു. 54,25,000 രൂപയുടെ നാശമുണ്ടായി. അങ്കമാലി, പുതൃക്ക മേഖലകളിലും മഴ കൂടുതൽ നാശ നഷ്ടമുണ്ടാക്കി. നെടുമ്പാശ്ശേരി കാർഷിക ബ്ലോക്കാണ് കൂടുതൽ നാശം സംഭവിച്ച മറ്റൊരു മേഖല. ആലുവ ബ്ലോക്കിൽ 4.32 ഹെക്ടർ കൃഷി നശിച്ചു. കോതമംഗലം ബ്ലോക്കിൽ 1.10 ഹെക്ടറും ഞാറക്കലിൽ ബ്ലോക്കിൽ 0.06 ഹെക്ടർ കൃഷിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |