SignIn
Kerala Kaumudi Online
Thursday, 19 September 2024 10.19 AM IST

കുതിക്കുന്നു മെട്രോ... യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു

Increase Font Size Decrease Font Size Print Page
metro

കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സർവ്വീസ് ആരംഭിച്ച 2017 മുതൽ ജൂൺ 19മുതൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ 6,01,03,828 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2021 ഡിസംബർ 21ന് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നിരുന്നു. ഇതിന് ശേഷം ഏഴ് മാസംകൊണ്ടാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളിൽ എത്തിയത്.

നിലവിൽ ശരാശരി 65,000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. സർവ്വീസ് ആരംഭിച്ചതിന് ശേഷം നാല് തവണ മെട്രോയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കൊവിഡിന് ശേഷം ഇക്കഴിഞ്ഞ ജൂൺ 17ന് ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. നിർമ്മാണം പൂർത്തിയായി എസ്.എൻ.ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം സ്ഥഥിരമായി ഒരു ലക്ഷം പിന്നിട്ടേക്കും.

മെട്രോ ഓഫറുകൾ
75 വയസിന് മുകളിലുള്ളവർക്കും എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്

ഭിന്നശേഷിയുള്ളവർക്ക് യാത്ര സൗജന്യം

ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് 50 ശതമാനം ഇളവ്

രാവിലെ 6-8വരെയും രാത്രി 8-11വരെയും യാത്രക്കാർക്ക് 50 ശതമാനം ഇളവ്

വിദ്യാർത്ഥികൾക്ക് 80 രൂപയുടെ ഡേ-പാസ്


പ്രതിവാര, പ്രതിമാസ പാസ്

പ്രതിവാര പാസ്- 700, പ്രതിമാസ പാസ്- 2500.

പ്രതിവാര പാസ്- ഒരാഴ്ച്ചക്കാലം ഏത് സ്റ്റേഷനിൽ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം

പ്രതിമാസ പാസ്- 30 ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തിൽ പരിധികളില്ലാതെ ഉപയോഗിക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KOCHIMETRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.