കൊച്ചി: ശബ്ദനാള രോഗങ്ങൾ ചികിത്സിക്കുന്ന ലാരിങ്കോളജി വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ സമാപിച്ചു. വി.പി.എസ് ലേക്ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെഡ് ആൻഡ് നെക്ക് സയൻസസ്, കോക്കേഴ്സ് ക്ലബ് കൊച്ചി, അസോസിയേഷൻ ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് കൊച്ചി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഡോ. കാർസ്റ്റൻ പാം ഉദ്ഘാടനം നിർവഹിച്ചു. വി.പി.എസ് ലേക്ഷോർ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രതമേഷ് പൈ, ഡോ. ജയകുമാർ മേനോ, ഡോ. ചിത്രതാര കെ, ഡോ. എച്ച് രമേഷ്, ഡോ മോഹൻ മാത്യു, ഡോ ഷോൺ ടി. ജോസഫ്, ഡോ. അഞ്ജന ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |