കൊച്ചി: ചെമ്പിൽ അരയൻ ജലോത്സവം സംഘാടകസമിതിയുടെ വിശേഷാൽ നേതൃയോഗം ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ്. ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ. രമേശൻ ആമുഖ പ്രസംഗം നടത്തി. നെഹ്രു ട്രോഫി ജലോത്സവം സംഘാടകരായ കുമ്മനം അഷറഫും സംഘവും മുറിഞ്ഞപ്പുഴയിലെ മത്സരവേദിയും ട്രാക്ക് സൗകര്യങ്ങളും പരിശോധിച്ചു. യോഗത്തിൽ ചമ്പക്കര വള്ളംകളി സമിതി ചെയർമാൻ ജെയിംസ് മാത്യു , കെ.എസ്. രത്നാകരൻ, എം.ജി. സുനിൽ, നിത്യാനന്ദൻ, മധു കിളികൂട്ടിൽ പി. എ. രാജപ്പൻ, അബ്ദുൽ ജലീൽ, എബ്രഹാം പുന്നൂസ്, പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |