തൃപ്പൂണിത്തുറ: മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാല നടത്തിയ പുസ്തക ചർച്ചയിൽ എഴുത്തുകാരൻ ബ്രഹ്മമംഗലം ദയാനന്ദൻ പുസ്തകാവതരണം നടത്തി. വായനശാല പ്രസിഡന്റ് കെ.പി. രവികുമാർ അദ്ധ്യക്ഷനായി. പി.ആർ. പുഷ്പാംഗദൻ, ആനന്ദ ശൈലേശൻ, ടി.കെ. ബാബു, എൻ.പി. ശിശുപാലൻ, കെ.എസ്. നന്ദകുമാർ, എം.എം. രമേശൻ, ഇ.കെ. രതീഷ്, ജെ.ആർ. ബാബു, ഗോപി കലേക്കാട്, വി.കെ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി കെ.ആർ. അശോകൻ സ്വാഗതവും ജോ. സെക്രട്ടറി പി.എസ്. സജീവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |