SignIn
Kerala Kaumudi Online
Friday, 20 September 2024 4.07 AM IST

പരിസ്ഥിതി പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് ധർണ 31ന്

Increase Font Size Decrease Font Size Print Page
envi

കൊച്ചി: കോർപ്പറേറ്റുകൾക്കും ഖനന മാഫിയകൾക്കും പ്രകൃതിയെ കൊള്ളയടിക്കാൻ അനുമതി നൽകുന്ന സർക്കാർ നയത്തിനെതിരെ 31ന് സെക്രട്ടേറിയേറ്റിനു മുമ്പിൽ ധർണ നടത്തുമെന്ന് ഗ്രീൻ കേരള മൂവ്‌മെന്റ് അറിയിച്ചു. ക്വാറി മാഫിയിൽ നിന്ന് കേരളത്തെ മോചിപ്പിക്കുക, വിഴിഞ്ഞം തുറമുഖ പദ്ധതിയും കെ-റെയിൽ പദ്ധതിയും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതി 24 ന് എറണാകുളത്തും 25ന് തിരുവനന്തപുരത്തും നടത്തുന്ന തെളിവെടുപ്പിൽ ആയിരത്തിലധികം പരാതികൾ സമർപ്പിക്കാനും ഗ്രീൻ കേരള മൂവ്മെന്റ് യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ജോൺ പെരുവന്താനം അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, GREEN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.