കൊച്ചി: ഷിപ് യാർഡിനു വേണ്ടി അംബികാപുരം പള്ളിയും സെമിത്തെരിയും വിട്ടുകൊടുത്തതിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സെപ്തംബർ 15നു സമാപിക്കും.
വൈകുന്നേരം 6.30നു പനമ്പിള്ളി നഗറിലുള്ള അംബികാപുരം പള്ളിയയങ്കണത്തിലാണ് ജൂബിലി സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത വികാരി ജനറൽ ഫാ. മാത്യു കല്ലിങ്കൽ അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും.
മേയർ അനിൽകുമാർ, ഹൈബി ഈഡൻ എം.പി, കൊച്ചി ഷിപ് യാർഡ് സി.എം.ഡി മധു എസ്. നായർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ, ഫാ. ലിജോ ജോഷി പുളിപ്പറമ്പിൽ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |