കൊച്ചി: ചിക്കാഗോയിൽ ലോകമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ അവതരിപ്പിച്ച ഭാരതീയ ദർശനങ്ങൾ ലോകം വർത്തമാനകാലത്ത് നേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ ഉതകുന്നതാണെന്ന് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.ജി. രാജഗോപാൽ പറഞ്ഞു.
എളമക്കര വിവേകാനന്ദ പഠനകേന്ദ്രം സംഘടിപ്പിച്ച വിശ്വസാഹോദര്യദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ പഠനകേന്ദ്രം ഓർഗനൈസിംഗ് സെക്രട്ടറി ജീവൻലാൽ രവി അദ്ധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം ട്രഷറർ എം.ബി. സുരേന്ദ്രൻ, പുതുക്കലവട്ടം ബാലചന്ദ്രൻ, എം.പി. ഗിരീഷ് കുമാർ, ടി.ബി. രവി, ബി. ഉണ്ണികൃഷ്ണൻ, ഉല്ലാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |