പറവൂർ: പടന്നുപന്തലിച്ച വള്ളികളിക്കൾക്കിടയിൽ ചുവന്നുതുടുത്ത ഗാഗ് പഴങ്ങൾ ജ്യൂഡ്മോന്റെ വീടിന്റെ മട്ടുപ്പാവിനെ മനോഹരമാക്കുന്നു. ഗാഗ് ഫ്ര്യൂട്ട് കൃഷി വിജയംകണ്ടതേടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയാണ് കൂനമ്മാവ് മേസ്തിരിപടിയിലെ ജ്യൂഡ്മോൻ.
ജില്ലയിൽ ഗാഗ്ഫ്രൂട്ട് കൃഷി ചെയ്യുന്ന ചുരുക്കം ചില കർഷകരിലൊരാളാണ് അദ്ദേഹം. ഗാഗ് ഫ്രൂട്ടിലെ പൾപ്പ് ശേഖരിച്ച് മൂല്യവർദ്ധിത ഉത്പന്നമായും വിപണിയിലെത്തിക്കുന്നുണ്ട്. ഗാഗ്ഫ്രൂട്ട് കൃഷി എല്ലാവരിലേക്കും എത്തണമെന്ന ആഗ്രഹത്തോടെ വിത്തുകൾ ശേഖരിച്ചും തൈകൾ മുളപ്പിച്ചുനൽകിയും കൃഷി വ്യാപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പ്രവാസി ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തി കുടുംബസമേതം ഗാഗ് ഫ്രൂട്ട് കൃഷിയിൽ സജീവമാണിവർ. കേരളത്തിൽ ഏറെ സാദ്ധ്യതകളുള്ള കനിയാണിത്; ഏറെ ഔഷധഗുണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |