കൊച്ചി: വിമൻ എന്റർപ്രണേഴ്സ് നെറ്റ്വർക്കും ടൈ കേരളയും സംയുക്തമായി ടൈ വിമൻ ഇൻ ബിസിനസ് സമ്മേളനം ശനിയാഴ്ച എറണാകുളം ക്രൗൺ പ്ലാസയിൽ സംഘടിപ്പിക്കും. വനിതാ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ബിസിനസ് ആശയങ്ങൾക്ക് രൂപം നൽകാനും ബിസിനസ് നവീകരിക്കാനും മൂലധന സമാഹരണത്തിനും മാർഗനിർദേശം നൽകുന്നതാണ് സമ്മേളനമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് മുൻ കേന്ദ്ര സെക്രട്ടറി അരുണ സുന്ദരരാജൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വെൻ ഫൗണ്ടേഷൻ സ്ഥാപക ഷീല കൊച്ചൗസേപ്പ്, ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, അരുൺ നായർ, മരിയ എബ്രഹാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |