ഷെയർ ചെയ്ത് ബേസിൽ
കൊച്ചി: ട്രെൻഡിനൊപ്പം സഞ്ചരിച്ച് വീണ്ടും കൊച്ചി മെട്രോ.. നടൻ ബേസിൽ ജോസഫ് വീഡിയോ ഷെയർ ചെയ്തതോടെ സംഗതി വൈറൽ...
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ....ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ ചിത്രത്തിലെ ജയ ജയ ജയ ജയ ഹേ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. 10ദിവസം കൊണ്ട് യൂ ട്യൂബിൽ 23ലക്ഷത്തിലേറെപ്പേർ കണ്ട വീഡിയോക്ക് ചുവടു വെച്ചിരിക്കുകയാണിപ്പോൾ കൊച്ചി മെട്രോ ജീവനക്കാർ.
ആലുവ മെട്രോ സ്റ്റേഷനിൽ വെച്ച് പെരിയാർ ട്രെയിന് മുന്നിൽ ചിത്രീകരിച്ച വീഡിയോയിൽ കളമശേരി, ആലുവ സ്റ്റേഷൻ കൺട്രോളർമാരായ അനീഷ് വിജയനും ഗോപികയുമാണ് വൈറൽ പാട്ടിന് ചുവട് വെച്ചത്.
നേരത്തെ, മമ്മൂട്ടി ചിത്രം ചാമ്പിക്കോ വീഡിയോ ട്രെയിനുകൾ നിരത്തിയിട്ട് ചെയ്തും മെട്രോ കൈയ്യടി നേടിയിട്ടുണ്ട്. ആ വീഡിയോ 10ലക്ഷത്തോളം പേരാണ് കണ്ടത്. ന്നാ താൻ കേസ് കൊട് ചിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച മെട്രോ സർവീസിന്റെ പോസ്റ്ററും വൻ ഹിറ്റായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |