കൊച്ചി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ 'പൂക്കാലം 2022 -23' ബഡ്സ് കലോത്സവത്തിൽ ചെല്ലാനം സ്പെഷ്യൽ സ്കൂൾ ചാമ്പ്യന്മാരായി. ഏലൂർ ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് രണ്ടാം സ്ഥാനവും നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെല്ലാനം സ്കൂളിലെ എ.കെ.ബിജു കലാപ്രതിഭയും നെല്ലിക്കുഴി ദയ സ്കൂളിലെ കെ.എസ്. സന്ധ്യ കലാതിലകവുമായി. തുടർച്ചയായ നാലാം തവണയാണ് ബിജു കലാപ്രതിഭാപട്ടം കരസ്ഥമാക്കുന്നത്. നാടൻപാട്ട്, ലളിതഗാനം, ഉപകരണസംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ബിജു കലാ പ്രതിഭയായത്. നാടോടിനൃത്തം, പ്രച്ഛന്നവേഷം എന്നിവയിൽ സന്ധ്യ ഒന്നാം സ്ഥാനം നേടി.
ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ രണ്ടുദിവസങ്ങളിലായി നടന്ന ബഡ്സ് കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സാജു നവോദയ മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |