കൊച്ചി: സ്ത്രീപീഡകരായ സി.പി.എം നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് വനിതകൾ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ പീഡന വകുപ്പ് പ്രകാരം കേസെടുക്കാതെ സർക്കാരും ഡി.ജി.പിയും കേരള വനിതാ കമ്മീഷനും സംരക്ഷിക്കുകയാണെന്നും ജെബി കുറ്റപ്പെടുത്തി. രാവിലെ പത്തിന് കെ.പി.സി.സി ഓഫീസിൽ നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |