തൃക്കാക്കര: ബദൽ യാത്രാ സംവിധാനം ഒരുക്കാതെ ബ്രഹ്മപുരം പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരെ യു.ഡി.എഫ് കുന്നത്ത്നാട് നിയോജക മണ്ഡലം കമ്മറ്റി പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഈ നടപടിയിൽ നിന്ന് പിന്തിരിയണം. യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്സ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ,വൈസ്.ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി, ഡോ.എം.സി ദിലീപ്കുമാർ, കൗൺസിലർമാരായ ഷാജി വാഴക്കാല,സി.സി വിജു,പി.എം യൂനസ്,രാധാമണി പിളള,സമര സമിതി പ്രസിഡന്റ് എം.എസ് അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |