കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് മാമലയിൽ നാളെ ഉച്ചയ്ക്ക് 12.30ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പി.വി.ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കമ്പനി വികസിപ്പിച്ച ചെലവുകുറഞ്ഞ ട്രാൻസ്ഫോർമറിനായുള്ള കെ.എസ്.ഇ.ബിയുടെ ഓർഡർ, കെ.എസ്.ആർ.ടി.സി ബസ്, ജലഗതാഗത വകുപ്പിന്റെ ബോട്ട്, ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള പഴയ ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കുന്ന പദ്ധതി തുടങ്ങി ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് എം.ഡി. കേണൽ ഷാജി എം. വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |