കൊച്ചി: പരിഷ്കരിച്ച കുർബാനക്രമം നടപ്പാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ മെത്രാന്മാരുടെ സമിതിയെ സിറോ മലബാർ സഭാ പെർമനെന്റ് സിനഡ് നിയോഗിച്ചു. ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരാണ് സമിതി അംഗങ്ങൾ. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ, വിശ്വാസി സംഘടനകൾ എന്നിവരുമായി ഈമാസം 25ന് ഉച്ചകഴിഞ്ഞ് സമിതി ചർച്ച നടത്തും. മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുമ്പുള്ള വെള്ളി, ശനി, ഞായർ (25,26,27) ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താൻ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. പള്ളികളിൽ ഒരു മണിക്കൂർ ആരാധന നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |