കളമശേരി: ഫാക്ടിലെ ഉഭയകക്ഷി കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ നാളെ അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 300 കോടിയോളം ലാഭമുണ്ടാക്കി രാസവള മന്ത്രാലയത്തിൽ നിന്ന് പ്രശംസ പിടിച്ചുപറ്റിയ സി.എം.ഡി ശമ്പള പരിഷ്കരണത്തിന് താത്പര്യമെടുക്കാതെ സ്വകാര്യവത്കരണത്തിനായി കോർപ്പറേറ്ററുകൾക്ക് വേണ്ടി നിലകൊള്ളുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. ഇന്ന് വൈകിട്ട് 4 മണിക്ക് പ്രതിഷേധറാലി നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ സന്തോഷ് പടമാടൻ, പി.വി. ജോസ്, വി.എ.നാസർ, ഇ.ജെ. മാർട്ടിൻ , തുളസീധരൻ പിള്ള, വി. മോഹൻകുമാർ, ഒ.എസ്. ഷിനിൽ വാസ്, പി.കെ. സത്യൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |