മൂന്ന് മിടുക്കരും 'ഫുൾ എ പ്ലസ് ' നേടിയത് ഒരു കുടുംബത്തിലേയ്ക്ക്

Saturday 16 May 2026 2:47 AM IST
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഒരു കുടുംബത്തിൽ നിന്നുള്ള അജിത്ത്, അശ്വനി, ആതിര എന്നിവർ

തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മൂന്നുപേരും ഫുൾ എ പ്ലസ് നേടിയ തിളക്കത്തിൽ കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂൾ. ലഭിച്ച മൂന്ന് ഫുൾ എ പ്ലസുകളും ഒരു കുടുംബത്തിൽ നിന്നുള്ളതാണെന്നതാണ് പ്രത്യേകത. സംരഭകരായ കാഞ്ഞിരമറ്റം മുടക്കാലി പുത്തൻപുരയിൽ എൻ.എ സതീഷ് -രാമലക്ഷ്മി ദമ്പതികളുടെ മകൾ അശ്വനി, എൻ.എ സുശീലൻ - ഗോപിക ദമ്പതികളുടെ മകൻ അജിത്ത്, എൻ.എ സുരേഷ് - പ്രവീണ ദമ്പതികളുടെ മകൾ ആതിര എന്നിവരാണ് തിളക്കമാർന്ന വിജയം നേടിയത്. ചിട്ടയായ പഠനത്തിനൊപ്പം അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് മൂവരും പറഞ്ഞു. റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ എം.സി അപ്പുക്കുട്ടൻ - രത്നമ്മ ദമ്പതികളുടെ കൊച്ചുമക്കളാണ് മൂവരും. കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂൾ തുടർച്ചയായ 13-ാം വർഷമാണ് എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നത്.