പി.വി.കുഞ്ഞമ്പുക്കുട്ടി ചരമവാർഷികം

Saturday 09 May 2026 10:15 PM IST

പാനൂർ: സോഷ്യലിസ്റ്റും സമൂഹ്യ സാംസ്‌ക്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നാടിന്റെ വികസനത്തിൽ മുൻ നിരക്കാരനായി നേതൃത്വം നൽകിയ ചെറുവാഞ്ചേരിയിലെ പി.വി കുഞ്ഞമ്പുക്കുട്ടി മാസ്റ്ററുടെ 17ാം ചരമവാർഷിക ദിനം ആചരിച്ചു. ഇന്നലെ കാലത്ത് സ്മൃതി മണ്ഡപത്തിൽ മുൻ എം.എൽ.എ കെ.പി.മോഹനനന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും നാട്ടുകാരും പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജു എക്കാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. പന്ന്യാേടൻ ചന്ദ്രൻ സ്വാഗതവും, കെ.പി.ചന്ദ്രൻ മാസ്റ്റർ, നിയുക്ത എം എൽ എ പി.കെ.പ്രവീൺ,എൻ.ധനഞ്ജയൻ , കെ.കെ. പവിത്രൻ, സന്തോഷ് ഇല്ലോളിൽ, പി.സുരേന്ദ്രൻ , .വി.പി. മോഹനൻ , ടി.ദാമോദരൻ, രാജൻ മുണ്ടോളി, ശ്രീധരൻവൈദ്യർ എന്നിവർ സംസാരിച്ചു.