സംസ്ഥാന ജേർണലിസ്റ്റ് വോളി ലോഗോ പ്രകാശനം

Saturday 09 May 2026 10:20 PM IST

കണ്ണൂർ: മേയ് അവസാന വാരം കണ്ണൂരിൽ നടക്കുന്ന കണ്ണൂർ പ്രസ് ക്ലബ്ബ് തുളസി ഭാസ്‌കരൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള ഏഴാമത് ആസ്റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ കണ്ണൂർ മണ്ഡലം നിയുക്ത എം.എൽ.എ ടി. ഒ. മോഹനൻ ആസ്റ്റർ മിംമ്സ് സ്‌പോർട്സ് മെഡിസിൻ ഹെഡ് ഡോ. സി.കെ. ശ്രീഹരിക്ക് നൽകി പ്രകാശനം ചെയ്തു.

കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അകാലത്തിൽ അന്തരിച്ച മാദ്ധ്യമപ്രവർത്തകനും വോളിബാൾ താരവുമായിരുന്ന വിക്ടർ ജോസഫിന് അനുശോചനമർപ്പിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, ജില്ലാ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ കെ. സതീശൻ, എ.കെ. ഹാരിസ് എന്നിവർ പങ്കെടുത്തു.ജേർണലിസ്റ്റ് വോളി ജനറൽ കൺവീനർ കെ.എൻ. ബാബു സ്വാഗതവും വോളി കോർഡിനേറ്റർ ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.